അഞ്ചുതെങ്ങ്: രാമേശ്വരത്ത് ടൂര്‍ പോയ ഒമ്പതാം ക്ലാസുകാരന് സുബിന്റെ പ്രവര്‍ത്തിയില്‍ തലയുയര്‍ത്തിയിരിക്കുന്നത് അവന്റെ മാതാപിതാക്കളും അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളും മാത്രമല്ല, കേരളമൊന്നടങ്കമാണ്. ഇൗ തലമുറയിലും നന്മ വറ്റാത്ത ഹൃദയങ്ങളുണ്ടെന്ന് ഈ വിദ്യാര്‍ത്ഥിയുടെ മാതൃകാ പ്രവര്‍ത്തനം തെളിയിക്കുന്നു.
തിരുവനന്തപുരം അഞ്ചുതെങ്ങിലെ വാടയില് സുന്ദര്‍രാജ് സുനിത ദമ്പതികളുടെ മകന് സുബിനാണ് ഇപ്പോള്‍ നന്മ നിറഞ്ഞ പ്രവര്‍ത്തിയിലൂടെ നാട്ടില്‍ താരമായിരിക്കുന്നത്. ിന്നുള്ള ഒരു സംഭവമാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സംഭവമിങ്ങനെ…
സ്കൂളില്‍ നിന്ന് മൂന്ന് ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് സുബിന് രാമേശ്വരത്ത് എത്തിയത്. സുഹൃത്തുക്കളുമായി വഴിയരികില്‍ നില്‍ക്കുമ്പോഴാണ് അതുവഴി നടന്നുപോയ ആളുടെ ബാഗില്‍ നിന്നും നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീഴുന്നത് സുബിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുബിന് ഉടമയെ ഉച്ചത്തില്‍ വിളിച്ചെങ്കിലും അയാള്‍ ഇതു ശ്രദ്ധിച്ചില്ല. തുടര്‍ന്ന് പണവുമായി ആ വ്യക്തിയുടെ പിന്നാലെ ഓടി.
പണം നഷ്ടപ്പെട്ടതറിയാതെ ആ മനുഷ്യന് വാഹനത്തില്‍ കയറി മുന്നോട്ട് പോവുകയും ചെയ്തു. എന്നിട്ടും സുബിന് ഓട്ടം നിര്‍ത്തിയില്ല. വാഹനത്തിന് പിന്നാലെ ഒരു പയ്യന് ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഇങ്ങനെ എന്തിനാണ് തന്റെ പിന്നാലെ ഓടുന്നത് എന്ന് അയാള്‍ രോഷത്തോടെ ചോദിച്ചു.
അപ്പോഴാണ് സുബിന് പണം റോഡില്‍ വീണ കാര്യം പറഞ്ഞത്. അപ്പോഴാണ് പണം നഷ്ടമായ വിവരം ഉടമ അറിയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ സ്കൂളിലും നാട്ടിലും താരമായിരിക്കുകയാണ് സുബിന്. സുബിന്റെ മാതൃക പ്രവര്‍ത്തനത്തിന് സ്കൂള്‍ അധികൃതര്‍ പാരിതോഷികം നല്കി അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post