കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഇഗ്ലണ്ട് സ്വദേശി ലൂയിയും സുഹൃത്ത് ജര്‍മന്‍ സ്വദേശിനി യൂജിനിയയും തെരുവില്‍ തളര്‍ന്ന് കിടക്കുന്ന ഒരു നായ്ക്കുട്ടിയെ കണ്ടു. ഇരുവരും അതിനെ അടുത്തുള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോയി. വണ്ടി തട്ടിയതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പൂപ്പാറയിലെ മൃഗാശുപത്രിയിലെത്തിച്ച നായയെ ഡോക്ടര്‍ വിശദമായി പരിശോധിച്ചു.
ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവു മൂലമാണ് നായയ്ക്ക് എണീറ്റ് നില്ക്കാന് സാധിക്കാത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. കുത്തിവെയ്പ്പും ടോണിക്കും നല്‍കിയതോടെ നായ ഉഷാറായി. ഇപ്പോള്‍ അതിനെ ഇഗ്ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് ലൂയിയും യൂജിനിയയും. ടൈ എന്നു പേരിട്ട നായ്ക്കുട്ടിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഇഗ്ലണ്ടിലേക്ക് കൊണ്ടുപോകും. തെരുവില്‍ നിന്ന് എടുത്ത് വളര്‍ത്തിയ വേറെ രണ്ട് നായ്ക്കള്‍ കൂടി ലൂയിയുടെ വീട്ടിലുണ്ട്.
Discussion about this post