തൃശ്ശൂര്‍: സംസ്ഥാനത്ത് കൊടും വരള്‍ച്ച വന്നതോടെ ശുദ്ധജലക്ഷത്തിന് ക്ഷാമമായി. ഈ സാഹചര്യത്തില്‍
ശുദ്ധജലം പാഴാക്കുന്നവരെ കണ്ടെത്താന്‍ പുതിയ നടപടിയുമായി വാട്ടര്‍ അതോറിറ്റി രംഗത്തെത്തി. ജലം പാഴാക്കുന്നവരെ കണ്ടെത്തി പിഴ ചുമത്താനാണ് തീരുമാനാം.
ഇതിനായി ആന്റി തെഫ്റ്റ് സ്‌ക്വാഡും ബ്ലൂ ബ്രിഗേഡ് യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമ വിരുദ്ധമായി വീട്ടിലെ കിണറിലേക്കും കൃഷി ആവശ്യത്തിനും ശുദ്ധജലം ഉപയോഗിച്ച 24 പേര്‍ക്കെതിരെ പിഴ ചുമത്തിട്ടുണ്ട്.
പൊതു ടാപ്പുകളില്‍ നിന്ന് അനധികൃതമായി വെള്ളമെടുത്തവര്‍ക്കും മീറ്ററില്ലാത്ത ലൈനുകളില്‍ നിന്ന് കണക്ഷനെടുത്തവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. വിച്ഛേദിച്ച കണക്ഷന്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ പുനഃസ്ഥാപിച്ചവര്‍ക്കെതിരെ കേസെടുത്തു.
മുളങ്കുന്നത്തുകാവ്, കോലഴി, കൂര്‍ക്കഞ്ചേരി, അരിമ്പൂര്‍ പഞ്ചായത്തുകളിലാണ് ഇത് വരെ പരിശോധന നടന്നത്.