പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ആറന്മുള എംഎല്‍എ വീണാജോര്‍ജ്. ആദ്യമായാണ് വീണാജോര്‍ജ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കുമെന്നും വീണാജോര്‍ജ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റേത് മാത്രമായി രണ്ടായിരത്തിലധികം കോടി രൂപയുടെ പദ്ധതി കേരളസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കോഴഞ്ചേരി പാലമുള്‍പ്പെടെ പതിറ്റാണ്ടുകളായി ജില്ല ആഗ്രഹിച്ച പദ്ധതികളെല്ലാം ആരംഭിക്കാന്‍ പൂര്‍ത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്നും വീണാജോര്‍ജ് പറഞ്ഞു. വികസനത്തിന്റെ എല്ലാ മേഖലകളിലും വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്നും വീണാജോര്‍ജ് എംഎല്‍എ വ്യക്തമാക്കി.
Discussion about this post