മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാടകീയ നീക്കങ്ങളുമായി മുസ്ലീം ലീഗ് രംഗത്ത്. തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനാണ് നീക്കം. നിര്‍ദേശം മുന്നോട്ട് വെച്ചത് പാര്‍ട്ടി മണ്ഡലം ഭാരവാഹികളാണ്. പകരം ഇടി മുഹമ്മദ് ബഷീറിന് മലപ്പുറം നല്‍കണമെന്നും ആവശ്യവും പാര്‍ട്ടിക്കകത്ത് ഉയരുന്നുണ്ട്. അന്തിമ തീരുമാനമെടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും എന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ നടക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഇടി മുഹമ്മദ് ബഷീര്‍ മണ്ഡലം വേണ്ടവിധത്തില്‍ ശ്രദ്ധിച്ചിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്ത്ഥിയാക്കുനുള്ള നീക്കങ്ങളുമായി ലീഗ് മുന്നോട്ട് പോകുന്നത്.
Discussion about this post