തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ ശക്തമായ സാഹചര്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയുടെ സമയത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. രാവിലെ പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി യുടെ നിര്‍ദേശം ഉള്ളപ്പോഴാണ് പരീക്ഷ ഉച്ചയ്ക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്. വേനല്‍ ചൂട് കനത്ത സാഹചര്യത്തില്‍ ഉച്ച സമയത്തെ പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. ഉച്ചക്ക് ഒന്നരയ്ക്ക് ആണ് പരീക്ഷ ആരംഭിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിവസങ്ങളില്‍ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്‌കൂളുകള്‍ക്കും സ്‌കൂള്‍ ബസ് പോലും ഇല്ല. ഫാന്‍ പോലുമില്ലാത്ത ക്ലാസ് റൂമുകളാണ് മിക്ക സ്‌കൂളുകളിലും. ഈ സാഹചര്യത്തില്‍ ക്ലാസ് മുറിയിലെ കനത്ത ചൂട് സഹിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടി വരിക. ഇത്തരം സാഹചര്യത്തില്‍ പരീക്ഷ എഴുതിയാല്‍ അത് കുട്ടികളുടെ ഗുണനിലവാരത്തെ ബാധിക്കും.
സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷണര്‍ പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്.
Discussion about this post