വൈത്തിരി: മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ വെടിവെച്ച് കൊന്നത് ആസൂത്രിതമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുന്നു. ജീവനോടെ പിടികൂടാനുള്ള സാഹചര്യമുണ്ടായിട്ടും ഭരണകുടം നടത്തിയ കൊലപാതകമാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. നിലമ്പൂര്‍ വെടിവെപ്പിന് സമാനമാണ് ലക്കിടിയില്‍ നടന്നതെന്നും മജിസ്റ്റീരിയല്‍ അന്വേഷണത്തിലൂടെ ഇത് പുറത്തു വരണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ വ്യാഴായ്ച തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സിപി ജലീല്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ജീവനക്കാരെയും അതിഥികളെയും ബന്ദിയാക്കിയെന്നും പോലീസിന് നേരെ വെടിയുതിര്‍ത്തെന്നുമാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യയ വിഷയത്തോട് പ്രതികരിച്ചിരുന്നു. അതേസമയം ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് വെടിവെച്ചതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
Discussion about this post