ഇടുക്കി: മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ ഇനി എടാ, എടീ, പോടി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇത്തരം വാക്കുകളെ വിലക്കി ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതിനോടൊപ്പം കുറച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കിയിരിക്കുകയാണ് ജില്ലാ പോലീസ് മേധാവി.
ഒരേ റാങ്കിലുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ സര്, മാഡം എന്ന് അഭിസംബോധന ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ താഴെതട്ടിലുള്ള ഉദ്യോഗസ്ഥരുടെ പേര് വിളിക്കണമെന്നും എടീ, എടാ, പോടി പോലുള്ള വാക്കുകള്‍ പ്രയോഗിക്കരുതെന്നും സര്‍ക്കുലറില്‍ ഉണ്ട്.
വനിതാ മിനിസ്റ്റീരിയല്‍ ഓഫിസര്‍മാര്‍ പോലീസ് ഉദ്യോഗസ്ഥരുടെ റാങ്കോ സീനിയോറിറ്റിയോ നോക്കാതെ പേരു വിളിക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എഎസ്ഐ റാങ്കിനു മുകളിലുള്ള ചില ഓഫിസര്‍മാര്‍ നിസാര പരിഗണനകള്‍ക്കായി മിനിസ്റ്റീരിയല്‍ ജീവനക്കാരെ സല്യൂട്ട് ചെയ്യുന്നതായും ഇതു സേനയ്ക്കാകെ നാണക്കേടാണെന്നും സര്‍ക്കുലറിലുണ്ട്.
ഓഫിസ് സംബന്ധമായ പരാതികളുണ്ടെങ്കില്‍ ജില്ലാ ആസ്ഥാനത്തെ പോലീസ് ഹെല്‍പ്പ് ഡെസ്കിനെ സമീപിക്കണം. പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ജീവനക്കാരെ സര്, മാഡം എന്ന് അഭിസംബോധന ചെയ്യണം.
ജീവനക്കാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനു മുന്‍പു ഇറങ്ങുന്നത് അനുവദിക്കില്ല. ക്ലാസ് ഫോര്‍ ജീവനക്കാരും താല്‍ക്കാലിക ശുചീകരണ തൊഴിലാളികളും പോലീസ് ഉദ്യോഗസ്ഥരെ പേരു വിളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശങ്ങള്‍.
Discussion about this post