മലപ്പുറത്ത് ഒരാള്‍ക്ക് കൂടി സൂര്യഘാതമേറ്റു; ജില്ലയില്‍ ജാഗ്രത നിര്‍ദേശം

അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി സൂര്യഘാതമേറ്റു. മലപ്പുറം നിലമ്പൂരില്‍
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കാണ് സൂര്യാഘാതമേറ്റത്. അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ മലപ്പുറം എടവണ്ണയില്‍ ഒരു യുവാവിന് സൂര്യാഘാതമേറ്റിരുന്നു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് പൊള്ളലേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Exit mobile version