വയനാട്: വൈത്തിരിയില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ ശരീരത്തില്‍ മൂന്നിടത്ത് വെടി കൊണ്ടതായി എക്സ്റേ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. മരണകാരണം തലയ്ക്ക് ഏറ്റ വെടിയാണെന്ന് സ്ഥരീകരിച്ചു.
ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെന്നും മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹം പാണ്ടിക്കാട്ടെ വീട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് അടക്കം വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചുവെങ്കിലും ജലീലിന്റെ ബന്ധുക്കള്‍ അത് നിഷേധിച്ചു.
Discussion about this post