വയനാട്: വയനാട് വൈത്തിരിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ തിരുത്തി റിസോര്‍ട്ട് മാനേജര്‍ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ പോലീസാണ് ആദ്യം വെടിവെച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് റിസോര്‍ട്ട് മാനേജര്‍ വ്യക്തമാക്കിയത്. താന്‍ പറഞ്ഞത് പോലീസ് വന്നതിന് ശേഷമാണ് റിസോര്‍ട്ടില്‍ വെടിവെയ്പ്പ് ഉണ്ടായത് എന്നും അല്ലാതെ ആദ്യം വെടിവെച്ചത് പോലീസ് അല്ലെന്നുമാണ് ഇയാള്‍ പറയുന്നത്.
അതേ സമയം റിസോര്‍ട്ടില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ താനിവിടെ ഉണ്ടായിരുന്നില്ലെന്നും, റിസോര്‍ട്ടില്‍ നിന്ന് അല്പം അകലെയുള്ള വീട്ടിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. റിസോര്‍ട്ടില്‍ ഉള്ളവര്‍ പറഞ്ഞത് ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നാണ്. താന്‍ പറയാത്ത കാര്യമാണ് വളച്ചൊടിക്കപ്പെടുന്നതെന്നും ഇയാള്‍ പറഞ്ഞു. അതേ സമയം മാവോയിസ്റ്റുകള്‍ റിസോര്‍ട്ടില്‍ ഉള്ളവരോട് മോശമായി പെരുമാറിയില്ലെന്ന് റിസോര്‍ട്ട് മാനേജര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post