കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്റെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനമായത്.

കോഴിക്കോട്: വയനാട്ടിലെ വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം.

പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്റെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനമായത്.

ഇതിനിടെ സിപി ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ജലീലിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് വെടിയുണ്ടകളാണ്. ശരീരത്തിന് പിന്‍വശത്ത് ഏറ്റ വെടിയുണ്ട തുളച്ച് മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹത്തിന് അടുത്ത് നിന്ന് നാടന്‍ തോക്കുകളും എട്ട് തിരകളും കണ്ടെത്തി.

Exit mobile version