തിരുവനന്തപുരം: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍. അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതിനായി പുതിയ ടാബുകള്‍ നല്‍കും.
എന്‍ഇജിപി ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ഉപയോഗിച്ചാണ് ടാബുകള്‍ വാങ്ങിയത്. നിലവില്‍ കേരളത്തില്‍ 700 അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടായിരുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അക്ഷയ സംരംഭകന് പുതിയ ടാബ് നല്കി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.
Discussion about this post