വയനാട് ജില്ലയില്‍ അതീവ ജാഗ്രത; സുരക്ഷ ശക്തമാക്കി പോലീസ്

ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങള്‍ മുന്നില്‍കണ്ടാണ് വയനാട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതീവ സുരക്ഷ. ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങള്‍ മുന്നില്‍കണ്ടാണ് വയനാട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. കൂടാതെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ മാവോവാദികള്‍ എതുതരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്. ബുധനാഴ്ച രാത്രിയുണ്ടായ പോലീസിന്റെ ശക്തമായ ആക്രമണത്തില്‍ മാവോവാദികള്‍ പിന്‍വലിഞ്ഞിട്ടുണ്ടെങ്കിലും ഏതുനിമിഷവും അവരുടെ ഭാഗത്തുനിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. മാവോവാദി സംഘങ്ങള്‍ ജില്ലയുടെ പലഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ളതിനാല്‍ ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തമാണ്.

തിരുനെല്ലി, തലപ്പുഴ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, മേപ്പാടി, പുല്‍പള്ളി, കേണിച്ചിറ, തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Exit mobile version