കൊച്ചി: മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് രണ്ട് വയസ്സ് പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും കൊച്ചിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.
രണ്ട് വര്‍ഷം മുമ്പാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേലിനെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച പോലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകം ആണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോര്‍ മിഷേല്‍ ആക്ഷന്‍ കൗണ്‍സില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.
മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നെന്നും പറയുമ്പോഴും മിഷേലിന്റെ മൃതദേഹത്തില്‍ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്. മിഷേലിന്റെ മൊബൈല്‍ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി.
Discussion about this post