പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. അട്ടപ്പാടിയിലെ ആനമൂളയിലാണ് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
പോസ്റ്ററില്‍ സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് കുറിച്ചിരിക്കുന്നത്. വയനാട് നടന്ന വെടിവെയ്പ്പിനെ കുറിച്ച് ഒന്നും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടില്ല. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് അപ്പാടിയില്‍ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.