കോഴിക്കോട്: സംസ്ഥാനത്തെ പുഴകള്‍ മുന്‍ കാലത്തെ അപേക്ഷിച്ച് വറ്റി വരളുന്നു. പ്രളയത്തെ തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
സംസ്ഥാനത്തെ പുഴകളില്‍ മിക്കതിലും വെള്ളം കുറയുകയാണ്. ചിലത് ഇപ്പോള്‍ തന്നെ വറ്റി വരണ്ട അവസ്ഥയിലാണ്. സംസ്ഥാനത്ത് വേനല്‍ എത്തുംമുന്‍പെ പുഴകള്‍ വറ്റുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.
പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായി. വെള്ളം
വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി ഇതോടെ മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. തുലാവര്‍ഷം മോശമായതും നേരത്തെ തന്നെ പുഴകള്‍ വറ്റാന്‍ കാരണമായി.
തുലാവര്‍ഷത്തില്‍ ഏറ്റവും കുറവ് മഴ പെയ്ത വടക്കന്‍ കേരളത്തില്‍ സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളിലെ പ്രധാന പുഴകളെല്ലാം വറ്റി വരണ്ടു. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ പ്രശ്‌നം അതീവ ഗുരുതരമാവും. മഴ കിട്ടുമ്പോള്‍ വെള്ളം സംഭരിച്ച് പതുക്കെ പുറം തള്ളുന്ന പുഴകളുടെ സ്വാഭാവിക സ്വഭാവം തിരികെ കിട്ടും വരെ നീരൊഴുക്കില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.
Discussion about this post