ബിജെപി സമരത്തില്‍ കൊച്ചുമകനല്ല ആരു പങ്കെടുത്താലും തെറ്റ്; എംഎം ലോറന്‍സ്

എല്ലാവരെയും ഒപ്പം നിര്‍ത്താന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായ രാഷ്ട്രീയ ചൂഷണമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. വര്‍ഗീയത പരത്തുന്ന പാര്‍ട്ടിക്കൊപ്പം ആരും നില്‍ക്കരുത്

തിരുവനന്തപുരം: ഡിജിപി ഓഫിസിനു മുന്നില്‍ നടന്ന ബിജെപിയുടെ ഏകദിന ഉപവാസ സമരത്തില്‍ തന്റെ കൊച്ചുമകന്‍ പങ്കെടുത്തത് മോശമായിപ്പോയെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്. കൊച്ചുമകന്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്നും, കൊച്ചുമകനല്ല ആരു പങ്കെടുത്താലും തെറ്റാണെന്നും എംഎം ലോറന്‍സ് പറഞ്ഞു.

എല്ലാവരെയും ഒപ്പം നിര്‍ത്താന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായ രാഷ്ട്രീയ ചൂഷണമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. വര്‍ഗീയത പരത്തുന്ന പാര്‍ട്ടിക്കൊപ്പം ആരും നില്‍ക്കരുത്. കേരളത്തിലെ ജനത ഒരിക്കലും ബിജെപിക്കൊപ്പം സഞ്ചരിക്കില്ലെന്നും എംഎം ലോറന്‍സ് പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ഇമ്മാനുവല്‍ മിലന്‍ എത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു എംഎം ലോറന്‍സ്.

Exit mobile version