കോതമംഗലം: കാട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കോതമംഗലത്ത് കുട്ടിയാന
പൊട്ടക്കിണറ്റില്‍ വീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കിണറ്റിനകത്ത് കിടന്ന് വട്ടം കറങ്ങുകയാണ് ആനക്കുട്ടി. എങ്ങനെ എങ്കിലും പുറത്ത് കടക്കാനുള്ള പരിശ്രമത്തിനിടെ മണ്ണ് കുത്തിയെടുത്ത് കിണറാകെ ചെളിക്കുളമാക്കി.
ആനക്കുട്ടിയെ കണ്ടതോടെ വനപാലകരെ വിവരമറിയിച്ചു. അവരെത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. കിണറിന് സമീപത്ത് ജെസിബി ഉപയോഗിച്ച് വഴിവെട്ടി ആനക്കുട്ടിയെ പുറത്തെത്തിക്കാനായി പരിശ്രമം. ഒടുവില്‍ മണ്ണ് വിരിച്ച് വഴിയായൊരുക്കി. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുട്ടിയാന കരയ്ക്ക് കയറി. കരകയറിയതോടെ കുട്ടിയാനയുടെ മട്ടുമാറി. കണ്ടു നിന്നവരെയെല്ലാം കുറുമ്പു കാട്ടി ഒന്നുരണ്ട് റൗണ്ട് വിരട്ടിയോടിച്ചു.