കണ്ണൂര്‍: ഫേസ്ബുക്കിലൂടെ യുവാവും യുവതിയും പരിചയപ്പെട്ടു. പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ ഇരുവരും പ്രണയത്തിലായി. മാസങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ കാമുകന് അറിഞ്ഞു തന്റെ പ്രിയതമ മരണമടഞ്ഞെന്ന്. ശേഷം കാമുകിയുടെ കുഴിമാടം തേടി കണ്ണൂരെത്തിയ യുവാവിന് പറ്റിയത് വലിയ ചതി.
21കാരനായ മഞ്ചേശ്വരം സ്വദേശിയാണ് സുഹൃത്തിനൊപ്പം കാമുകിയുടെ കുഴിമാടം തേടി കണ്ണൂരിലെത്തിയത്. എന്നാല്‍ കുറെ അലഞ്ഞിട്ടും 19കാരിയുടെ കുഴിമാടം കണ്ടെത്തിയില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ചതിയുടെ ആഴം യുവാവിന് മനസിലായത്. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് കാമുകിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസിലായത്.
യുവാവും പെണ്‍കുട്ടിയും മൂന്ന് മാസം മുമ്പാണ് പരിചയപ്പെട്ടത്.
യുവതിയുടെ വിവരമൊന്നും കിട്ടാതെ വന്നപ്പോള്‍ കാമുകിയുടെ സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് കാമുകി വാഹനാപകടത്തില്‍ മരിച്ചെന്നും കബറടക്കം കഴിഞ്ഞെന്നും അറിഞ്ഞത്. പിന്നീടാണ് കാമുകിയുടെ കുഴിമാടം കാണുമെന്നും അവിടെ പ്രാര്‍ത്ഥിക്കുമെന്നും ആഗ്രഹിച്ച് സുഹൃത്തുമായി എത്തിയത്.
Discussion about this post