കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്ട്ടിന് കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.
പ്രതി മാര്‍ട്ടിന്റെ ആവശ്യം കോടതി തള്ളുകയും ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞു. പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 21ന് ആരംഭിക്കും. വനിതാ ജഡ്ജി ഹണി വര്‍ഗീസ് ആണ് കേസിന്റെ വിസ്താരം കേള്‍ക്കുക.
Discussion about this post