വയനാട്ടില്‍ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍

മുപ്പതോളം തണ്ടര്‍ ബോള്‍ട്ടും നിരവധി പോലീസും പ്രദേശത്ത് ക്യമ്പ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുമ്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു

വൈത്തിരി: വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തുള്ള വനപ്രദേശത്ത് മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് സിപി ജലീലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. റിസോര്‍ട്ടിന് സമീപത്ത് തന്നെയാണ് സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഘം സമീപത്തെ കാട്ടിലേക്ക് ഓടിയൊളിക്കുന്നതിനിടെയാണ് വെടിയേറ്റത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മുപ്പതോളം തണ്ടര്‍ ബോള്‍ട്ടും നിരവധി പോലീസും പ്രദേശത്ത് ക്യമ്പ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുമ്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്കുമുമ്പേ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം വൈത്തിരിയില്‍ പോലീസ് ഉന്നതതല യോഗം ചേര്‍ന്നു.

കണ്ണൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലായിരുന്നു യോഗം. വയനാട് എസ്പി ആര്‍ കറുപ്പ് സ്വമി, ജില്ല കളക്ടര്‍ സി കെ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version