ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കെപിസിസിയെ തള്ളി രാഹുല്‍ഗാന്ധി. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും കെപിസിസിയുടെ നിലപാടില്‍ യോചിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുകയും ജനവികാരം കണക്കിലെടുക്കുകയുമാണ് കേരളാ നേതൃത്വം ചെയ്യുന്നത്. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോടതിയില്‍ സ്വീകരിച്ച അതേ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ പറഞ്ഞിരുന്നു.
Discussion about this post