കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി നടക്കുന്ന അന്വേഷണം തെറ്റായ ദിശയിലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും പ്രതികളുടെ പങ്കില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടും എന്നും മാതാപിതാക്കള്‍ പറയുന്നു.
കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റ അന്നു തന്നെ രക്ഷിതാക്കള്‍ പ്രതിക്കെതിരെ ചവറ തെക്കുംഭാഗം പോലീസിന് പരാതി നല്‍കിയിരുന്നു. രഞ്ജിത്തും പ്രതിയുടെ വിവരങ്ങള്‍ മരണമൊഴി പോലെ നല്‍കിയിരുന്നു. അതേസമയം അയല്‍വാസികളും സരസന് പിള്ളക്ക് എതിരെയാണ് മൊഴി നല്‍കിയിട്ടുള്ളത്. സരസന് പിള്ളക്ക് എതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കാന് തീരുമാനിച്ചിരിക്കുന്നത്.
രഞ്ജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
Discussion about this post