തിരുവനന്തപുരം: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കും തോറും സംസ്ഥാനത്ത് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള തിരക്കിലാണ്. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്തത്തെ കുറിച്ച് അറിയാന്‍ മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു
താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ജനപക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടെന്നും അന്തിമ തീരുമാനമെടുക്കാന്‍ 9 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. മാത്രമല്ല താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. അതേസമയം കോട്ടയത്ത് പിജെ ജോസഫ് മത്സരിച്ചാല്‍ പിന്തുണയ്ക്കും. സഹകരിക്കാമെന്ന് കോണ്‍ഗ്രസിന് കത്ത് നല്‍കിയിട്ടും മറുപടി നല്‍കാനുള്ള മാന്യത കാണിച്ചില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം, ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടന്നു. ഈയാഴ്ച അവസാനത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയനേതൃത്വത്തിന് സമര്‍പ്പിക്കാനാണ് ശ്രമം. അതേസമയം മൂന്നാം സീറ്റിനായുള്ള ചര്‍ച്ചകള്‍ തുടരാന്‍ പാണക്കാട് ചേര്‍ന്ന മുസ്ലീംലീഗിന്റെ ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു. നേരത്തെ സിപിഐയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം സിപിഎമ്മിന്റെ അവസാന സ്ഥാനാര്‍ത്ഥി പട്ടിക ശനിയാഴ്ച പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
Discussion about this post