കൊച്ചി: തനിക്കെതിരായി ഉയര്‍ന്ന മീടൂ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. നവംബര്‍ 5, 15 തീയതികള്ക്കു മുന്‍പ് തനിക്കെതിരെ കൂടുതല്‍ മീടൂ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമല ഭക്തര്‍ക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍. സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ താന്‍ ഭയക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിനെതിരായി ഉയര്‍ന്ന മീടു ആരോപണം തള്ളുന്നതായി ഭാര്യ ദീപ പറഞ്ഞു. കള്ളപ്പരാതികള്‍ മീടുവിന്റെ വിശ്വാസം നശിപ്പിക്കും, തെറ്റായ ആരോപണം ഉന്നയിച്ചു വ്യക്തിഹത്യ ചെയ്യുന്നതു ശരിയല്ലെന്നും ദീപ പറഞ്ഞു.
Discussion about this post