തൃശ്ശൂര്‍: ധീരസൈനികന് അഭിനന്ദന് വര്‍ദ്ധമാന്റെ മീശയാണ് ഇപ്പോള്‍ ട്രെന്‍ഡ്. പുരുഷന്മാരെല്ലാവരും ബാര്‍ബര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ആവശ്യപ്പെടുന്നതും അഭിനന്ദന് മീശ പോലെ ചെയ്യണം എന്നാണ്.. എന്തിനേറെ പറയുന്നു.. ബംഗളൂരുവില്‍ അഭിനന്ദന് മീശ ഫ്രീ ആയി വെട്ടിരക്കൊടുക്കുന്ന സലൂണും ഉണ്ട്. യുവാക്കള്‍ക്കിടയിലെ ഈ ടൈപ്പ് മീശപ്രേമം തുടങ്ങിയിട്ട് അധികമൊന്നും ആയില്ല അത്തരം ചില മീശക്കഥകളിലേക്ക് ഒന്ന് ചെന്നാലോ.. വളരെ രസകരമാണ്
നിങ്ങള്‍ തൃശ്ശൂര്‍ സ്വദേശികളാണോ..? അല്ലെങ്കില്‍ അതുവഴി യാത്ര ചെയ്തിട്ടുണ്ടോ..? ഉണ്ടെങ്കില്‍ ഇതാ ഇദ്ദേഹത്തെ കണ്ടിട്ടുണ്ടാകും.. മീശ താടിയിലൂടെ വളര്‍ന്നു കൃതാവില്‍ പിടുത്തമിടുന്ന മുഖം. കക്ഷി ഒരു ഹോംഗാര്‍ഡാണ്. എന്നാല്‍ ഈ മീശയ്ക്കും പറയാനുണ്ട് പണ്ട് യുദ്ധം ചെയ്ത കഥകള്‍ ഏറെ. കാരണം ഈ മീശയും അഭിനന്ദന്റേതുപോലെ സൈനിക മീശയാണ്. മരത്താക്കര തരുവത്ത് കെആര്‍ ശശിധരനാണ് ആള്. 1987ല്‍ ലഡാക്കില്‍ ആര്‍മിയില്‍ ജോലി ചെയ്യുമ്പോഴാണു ശശിധരന് ഈ മീശ വളര്‍ത്തിത്തുടങ്ങിയത്.
കമാന്‍ഡിങ് ഓഫിസര്‍ ആയിരുന്ന കേണല്‍ വിജെ ഗാഡ്ഗില്‍ ആയിരുന്നു ശശിധരന്റെ മീശയ്ക്ക് പിന്നില്‍. നാഗ്പൂര്‍ സ്വദേശിയായ അദ്ദേഹത്തിനും താടിയിലൂടെ വളന്നു കൃതാവില്‍ മുട്ടുന്ന മീശ ആയിരുന്നു. അന്നു വച്ചുതുടങ്ങിയ മീശ 33 വര്‍ഷത്തിനിടെ ശശിധരന് ചെറുതാക്കിയത് കല്യാണത്തിനു വേണ്ടി മാത്രം
പെണ്ണു കാണാന്‍ പോയപ്പോഴൊക്കെ പെണ്ണുങ്ങള് മീശ കണ്ടു പേടിച്ചു.
ഇതോടെ താല്‍ക്കാലികമായി മീശപ്രേമം വെടിഞ്ഞു. കല്യാണം കഴിഞ്ഞതോടെ വീണ്ടും മീശ പഴയപടി. 2010 ല്‍ ആര്‍മിയില്‍ നിന്നു നായ്ക് ആയി വിരമിച്ച ശശിധരന് നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിനിറങ്ങി. അപ്പോഴും മീശ പഴയപടി. സൈനികനായാല്‍ നല്ല കൊമ്പന് മീശ തന്നെ വേണമെന്ന് ശശിധരപക്ഷം…
Discussion about this post