തൃശ്ശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതിയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്ന,തീരുമാനമെടുക്കുന്ന പരമോന്നത സമിതിയില്‍ ഒരു സ്ത്രീയെങ്കിലുമുണ്ടോയെന്നും ഉണ്ടെങ്കില്‍ ആ സ്ത്രീക്കു ശബ്ദമുണ്ടോയെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
തുല്യനീതി, ഭരണഘടന, ലിംഗനീതി, സ്ത്രീ സമത്വമൊക്കെ നമ്മടെ പ്രിയ വാക്കുകള്‍. വാക്കെന്നു പറഞ്ഞാല്‍ വാക്കാണ്. വാക്കു മാത്രമാണെന്നും ശാരദക്കുട്ടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഒരു സംശയം. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്ന ,തീരുമാനമെടുക്കുന്ന പരമോന്നത സമിതിയില്‍ ഒരു സ്ത്രീയെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ ആ സ്ത്രീക്കു ശബ്ദമുണ്ടോ?
തുല്യനീതി, ഭരണഘടന, ലിംഗനീതി, സ്ത്രീ സമത്വം ..ഒക്കെ നമ്മടെ പ്രിയ വാക്കുകള്‍. വാക്കെന്നു പറഞ്ഞാല്‍ വാക്കാണ്. വാക്കു മാത്രമാണ്.
‘ഇത്രയുമറിയുമ്പോള്‍
മറ്റെല്ലാമറിഞ്ഞീടും
തത്ത്വവിത്തായിത്തീരും
മുക്തിയും ലഭിച്ചീടും ‘
അയ്യപ്പപ്പണിക്കര്‍ സാറേ നമോവാകം
ശാരദക്കുട്ടി’
Discussion about this post