രാജകുമാരി: വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടിയ പെണ്‍കുട്ടി അതേ ഷാളില്‍ കഴുത്ത് കുരുങ്ങി മരിച്ചു. കജനാപ്പാറ സ്വദേശി മുരുകേശന് നിരഞ്ജന ദമ്പതികളുടെ മകള്‍ ദിവ്യ ഭാരതി (9)ആണു മരിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദിവ്യ ഭാരതി.
തിങ്കളാഴ്ച വൈകുന്നേരം സംഭവം നടക്കുമ്പോള്‍ തോട്ടം തൊഴിലാളികളായ മുരുകേശനും ഭാര്യയും വീട്ടിലില്ലായിരുന്നു. അബദ്ധത്തില്‍ അപകടത്തില്‍ പെട്ടതാവാനാണു സാധ്യതയെന്ന് രാജാക്കാട് പോലീസ് പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്ക്കാരം നടത്തി. സഹോദരി ജയ ഭാരതി തമിഴ്നാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്
Discussion about this post