മലപ്പുറം: നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്. അതിന് പുറമെ പിഴയായി 25000രൂപയും കോടതി വിധിച്ചിട്ടുണ്ട്. നിലമ്പൂര്‍ നായാടംപൊയില്‍ ആദിവാസി കോളനിയിലെ ശാരദയ്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016ലാണ് സംഭവം. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതോടെയാണ് ശാരദയ്‌ക്കെതിരെ ജീവപര്യന്തം വിധിച്ചത്. പഞ്ചായത്ത് അംഗമാണ് സംഭവം പോലീസിനെ അറിയിച്ചത്.