പരിയാരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്കിയാല് മതിയാകും. കൂടാതെ രണ്ടായിരത്തോളം വരുന്ന ജീവനക്കാരില്‍ ഭൂരിഭാഗം പേരും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകും. രോഗികള്‍ക്ക് ചികിത്സയും സൗജന്യമാകും.
100 എംബിബിഎസ് സീറ്റുകളും 37 പിജി സീറ്റുകളുമാണ് അവിടെ ഉള്ളത്. കൂടാതെ മറ്റ് കോഴ്സുകളിലും നിരവധി സീറ്റുകളുണ്ട്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഈ സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ബാധകമാവുക.
1950 ജീവനക്കാരാണ് പരിയാരം മെഡിക്കല്‍ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായുള്ളത്. ഇതില്‍ 1550 ഓളം പേര് സ്ഥിരം ജീവനക്കാരാണ്. ഇതില്‍ ഭൂരിഭാഗം പേരും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമാകും. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെഒപി ചികിത്സ പൂര്‍ണ്ണമായും സൗജന്യമാകും. ഉത്തര മലബാറില്‍ സര്‍ക്കാര്‍ മേഖലയില്‍ മറ്റ് മെഡിക്കല്‍ കോളേജില്ലാത്തതിനാല്‍ ഇത് ഏറെ അനുഗ്രഹമാകും.
Discussion about this post