പാലക്കാട്: ശില്പി കാനായി കുഞ്ഞിരാമന്റെ പ്രശസ്ത ശില്പങ്ങളില് ഒന്നായ മലമ്പുഴയിലെ യക്ഷിക്ക് 50 വയസ്സ്. കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴയിലെ യക്ഷി പാര്‍ക്കില്‍ ദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
യക്ഷിയാനം 2019 എന്നാണ് ക്യാമ്പിന് പേര് നല്‍കിയിരിക്കുന്നത്. മലമ്പുഴയിലെ യക്ഷിക്കും ശില്പിയായ കാനായി കുഞ്ഞിരാമനുള്ള ആദരവാണ് ഈ ചിത്ര കലാ ക്യാമ്പ്. കേരളീയ ചിത്രകലകള്‍ക്ക് പുറമേ ഇന്ത്യയുടെ പാരമ്പര്യ, ഗ്രാമീണ, ഗോത്ര ചിത്ര-ശില്പ കലകളുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മലമ്പുഴയിലെ യക്ഷിയെ കാണാന്‍ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്.
കേരള ലളിത കലാ അക്കാദമിയാണ് ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരന്മാര് ഒന്നിക്കുന്ന ദേശീയ ചിത്രകലാ ക്യാമ്പിന്റെ സംഘാടകര്‍. മധുബനി പെയിന്റിംഗ്, വര്‍ലി പെയിന്റിംഗ്, രാജസ്ഥാന് മ്യൂറല്‍, തഞ്ചാവൂര്‍ പെയിന്റിംഗ് എന്നിങ്ങനെ ഇന്ത്യയിലെ ഗ്രാമീണ ചിത്രകലാ രീതികളെല്ലാം മലമ്പുഴയിലെ ചിത്രകലാ ക്യാമ്പില്‍ കാണാനാകും.
രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ കലകാരി ചിത്രകാരനായ ശിവപ്രസാദ റെഡ്ഡിയും മലമ്പുഴയില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post