കൊച്ചി: ശബരിമല വിഷയത്തില്‍ ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നാണ് മനോജ് എബ്രഹാമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് ഐ ജി മനോജ് എബ്രഹാമാണ്. എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി. ഭീഷണിയുടെ സ്വരത്തില്‍ മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നും ഗോപാലകൃഷ്ണന് പറഞ്ഞു
മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നും, 25000 പൊലീസുകാരെത്തിയാല്‍ അതിന്റെ ഇരട്ടി വിശ്വാസികളെ ബിജെപി ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. കൊച്ചിയില്‍ എസ്പി ഓഫീസിന് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗോപാലകൃഷ്ണന്റെ വ്യക്തി പരമായ ആരോപണം.
Discussion about this post