തിരുവനന്തപുരം: വീരമൃത്യു വരിച്ച സൈനികന് രതീഷിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. 2016 ഡിസംബര്‍ 17ന് ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രണത്തിലാണ് മട്ടന്നൂരുകാരന്‍ രതീക്ഷ് വീരമൃത്യു വരിച്ചത്.
മാധ്യമങ്ങളില്‍ ഇവരുടെ വാര്‍ത്ത വന്നതോടെയാണ് നടപടി. രണ്ടരവര്‍ഷം പിന്നിട്ടിട്ടും ജ്യോതിക്ക് ജോലി കിട്ടിയില്ലെന്നായിരുന്നു വാര്‍ത്ത. അര്‍ഹതപ്പെട്ട ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു ജ്യോതി. ജ്യോതിക്ക് ജോലി നല്‍കുമെന്ന് അന്നുതന്നെ സര്‍ക്കാര്‍ പ്രതിനിധികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് വര്‍ഷങ്ങളായിട്ടും പാലിക്കപ്പെട്ടിരുന്നില്ല.
Discussion about this post