കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം, വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരെത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളിയിരുന്നു. വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെടാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും നടിയുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വനിതാ ജഡ്ജിയായ ഹണി വര്‍ഗീസാകും ഇനി കേസ് കേള്‍ക്കുക.
Discussion about this post