കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് നേരിടുന്ന സാഹചര്യമാണ്. മാത്രമല്ല ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്കുന്നു. ചൂട് കടുക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ 11 വരെയും പിന്നീട് ഉച്ചയ്ക്ക് 3ന് ശേഷവും മാത്രമെ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളുയെന്ന് മന്ത്രി എകെശശീന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം പകല്‍ സമയത്തെ ജോലികള്‍ ഒഴിവാക്കണമെന്നും നേരത്തെ നിര്‍ദേശം ഉണ്ടായിരുന്നു. നേരത്തെ പാലക്കാടും തൃശ്ശൂരും ചൂട് കൂടും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോഴിക്കോടും കണ്ണൂരും പട്ടികയില്‍ പെടുന്നു.
Discussion about this post