തിരുവനന്തപുരം: ‘കൈവിട്ട് പിഎസ്സി’ എന്ന തലക്കെട്ടില്‍ തിങ്കളാഴ്ച മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യവാര്‍ത്ത നുണയാണെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പും സ്വന്തം തൊഴില്‍ പ്രസിദ്ധീകരണത്തിന്റെ പ്രചാരണവും മുന്നില്‍ക്കണ്ടാണ് പിഎസ്സിക്കെതിരെ വ്യാജ വാര്‍ത്ത മനോരമ നല്‍കിയത്. സര്‍വകലാശാല, കോര്പറേഷന് എന്നിവയിലെ അസിസ്റ്റന്റ്, ലാസ്റ്റ്ഗ്രേഡ് നിയമനങ്ങളും വകുപ്പുതല പരീക്ഷകളും പിഎസ്സി പുറംഏജന്സിക്കു നല്കുന്നു എന്നാണ് വാര്‍ത്തയിലുള്ളത്.
ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ പിഎസ്സിക്കകത്ത് വരുത്തണമെന്ന് സര്‍ക്കാര്‍ ശുപപാര്‍ശ ലഭിച്ചാല്‍ നടത്തും. ഇതിനായി പലതലത്തില്‍ ചര്‍ച്ചയും മന്ത്രിസഭായോഗത്തിന്റെ അംഗീകാരവും വേണം. പിഎസ്സിയുടെ നിയമനം മറ്റ് ഏജന്‍സികള്‍ക്കു നല്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്നാണ് ര്‍ക്കാരിന്റെ വിശദീകരണം.
Discussion about this post