ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ തുഷാര്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവെക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റാണ് തുഷാര്‍ വെള്ളാപ്പള്ളി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ബിഡിജെഎസിനുവേണ്ടി പ്രചരണത്തിനിറങ്ങിയത് തെറ്റായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബിഡിജെഎസ് ഗൗരവത്തോടെയല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നും മറ്റു സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചരണത്തില്‍ ഇത് പ്രതിഫലിക്കുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആലോചിച്ചശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ നേരത്തെ അറിയിച്ചിരുന്നത്. മത്സരിക്കണമോ എന്നത് ആലോചിച്ചു തീരുമാനിക്കും. ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞിരുന്നു.
Discussion about this post