കോട്ടയം: ഇറച്ചിപാക്കറ്റില് തെന്നി നിയന്ത്രണം വിട്ട സ്വകാര്യബസ് രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു. സീറ്റിനു പിന്നില്‍ ഡ്രൈവര്‍ സൂക്ഷിച്ച ഇറച്ചി പാക്കറ്റ് ആക്സിലേറ്ററിന്റെ മുകളില്‍ പതിച്ചതാണ് അപകടം ഉണ്ടാക്കിയത്. ആക്സിലേറ്ററില്‍ അമര്‍ന്നിരുന്ന പാക്കറ്റ് മൂലം പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബസ് രണ്ട് ഇരുചക്രവാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
കറിഞ്ഞ ദിവസം രാവിലെ 8.45 നു കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ ഒന്നാം മൈലിനു സമീപമാണ് അപകടം. പാലായില്‍ നിന്ന് എരുമേലിയിലേക്കു വന്ന ബസാണ് അപകടത്തിനിടയാക്കിയത്. രണ്ടു ബൈക്കുകളിലായി സഞ്ചരിച്ച ഡേവിസ് ജോസഫ്, ഡേവിസ് ജെയിംസ്, ഇരുപത്തി ആറാം മൈല്‍ മേരി ക്യുന്‍സ് ആശുപത്രിയിലെ ജീവനക്കാരി മണിമല വെച്ചൂര്‍ നിഷ, ഭര്‍ത്താവ് സിറിയക് മാത്യു എന്നിവര്‍ക്കാണു പരുക്കേറ്റത്. നിഷ, സിറിയക് എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ ഇരുപത്താറാംമൈലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എരുമേലിയില്‍ ഒരാള്‍ക്കു കൊടുക്കാന്‍ ഏല്‍പ്പിച്ച പത്തു കിലോയിലധികം വരുന്ന രണ്ട് ഇറച്ചിക്കൂടുകള് ഡ്രൈവര്‍ തന്റെ സീറ്റിന്റെ അടുത്താണു സൂക്ഷിച്ചത്.ഇരുപത്തിയാറാം മൈല്‍ ആശുപത്രി കഴിഞ്ഞപ്പോള്‍ ആക്സിലേറ്ററിന്റെ മുകളിലേക്ക് ഇറച്ചി കൂടുകളില്‍ ഒന്നു തെറിച്ചുവീണു. കാലുകൊണ്ടു കൂടു തള്ളി നീക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്സിലേറ്ററിന്റെ മുകളിലേക്കു കൂട് പൂര്‍ണമായും അമര്‍ന്നതോടെ ബസ് നിയന്ത്രണം വിട്ടു കുതിച്ചു. പരിഭ്രാന്തനായ ഡ്രൈവര്‍ കുനിഞ്ഞ് ഒരു കൈകൊണ്ടു കൂടു വലിച്ചുമാറ്റാന്‍ നോക്കിയതോടെ സ്റ്റീയറിങ് തെന്നി വണ്ടി പാളി എതിരേവന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Discussion about this post