നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് പിടികൂടിയത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മൂന്ന് കോടിയോളം രുപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടിയത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷ് മലപ്പുറം സ്വദേശി മുബഷീറില്‍ നിന്ന് കുറച്ച് ദിവസം മുമ്പ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

Exit mobile version