തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ ചെറുമകന് ഇമ്മാനുവല്‍ മിലന് ജോസഫ് ബിജെപി സമര പന്തലില്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന് പിള്ള ഡിജിപി ഓഫീസിന് മുന്പില് നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇമ്മാനുവല്‍ മിലന് എത്തിയത്.
പോലീസ് അതിക്രമത്തിനെതിരായ നിലപാടിന്റെ ഭാഗമായാണ് സമരപരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ മിലന് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്റെ അപ്പച്ചന് മാത്രമാണ് കമ്മ്യൂണിസ്റ്റ്. സമരത്തില്‍ പങ്കെടുക്കുന്ന കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു.സമരത്തില്‍ പങ്കെടുത്തത് വ്യക്തിപരമാണെന്നും മിലന് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്പര്യമുണ്ടെന്നും എന്നാല്‍ എത് പാര്‍ട്ടിയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും പഠനം കഴിഞ്ഞ് തീരുമാനിക്കുകയുള്ളു എന്നും മിലന് വ്യക്തമാക്കി.
അതെസമയംഎംഎം ലോറന്‍സിന്റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയില്‍ വിട്ടതെന്നും ശ്രീധരന് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post