മലപ്പുറം: പോത്തിന്റെ കുത്തേറ്റ് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം. ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാര്‍ ആണ് പോത്തിന്റെ കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
നിസാര്‍ ബൈക്കില്‍ ഓടായിക്കല്‍ അങ്ങാടിയിലേക്ക് പോകുന്നതിനിടെയാണ് റോഡരികില്‍ നിന്ന പോത്തിന്റെ കുത്തേറ്റത്. കൊമ്പ് കഴുത്തിന് തറച്ച് ഗുരുതരമായി പരിക്കേറ്റ നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post