നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരുടെ മേല്‍ പാഞ്ഞ് കയറി; സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപമായിരുന്നു അപകടം

കോട്ടയം: കേട്ടയത്ത് നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് നേരെ പാഞ്ഞ് കയറി. സംഭവത്തില്‍ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപമായിരുന്നു അപകടം.

അപകടത്തില്‍ കോട്ടയം പേരൂര്‍ സ്വദേശികളായ അനു(19), സഹോദരി നീനു (16) എന്നിവര്‍ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന കുട്ടികളുടെ അമ്മ ലിജിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version