തിരുവനന്തപുരം: കനകക്കുന്നിനെ കൂടുതല്‍ പ്രകൃതിരമണീയമാക്കാന്‍ ‘ മിയ വാക്കി’ വനം ഒരുങ്ങുന്നു. ടൂറിസം വകുപ്പാണ് പദ്ധതിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രകൃതി സംരക്ഷണവും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
മിയ വാക്കി വനം എന്നത് ജപ്പാനീസ് മാതൃകയിലുള്ള പ്ലാന്റിങ്ങ് രീതിയാണ്. ചുരുങ്ങിയ സ്ഥലങ്ങളില്‍ ചെടികള്‍ നട്ട് പിടിപ്പിച്ച് വനങ്ങള്‍ സൃഷ്ടിക്കുന്ന രീതിയാണിത്. കനകക്കുന്നില്‍ ടൂറിസം വകുപ്പും നേച്ചര്‍ ഗ്രീന്‍ ഗാര്‍ഡിയനും ചേര്‍ന്നാണ് മിയ വാക്കി വനം ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെയ്തു.
ഒരു ചതുരശ്ര മീറ്ററില്‍ മൂന്ന് മുതല്‍ അഞ്ച് വരെ തൈകള്‍ വരുന്ന രീതിയിലാണ് മിയ വനം സൃഷ്ടിക്കാനായി മരങ്ങള്‍ നടുക. മൂന്ന് വര്‍ഷത്തേക്ക് ഇവയെ കൃത്യമായി പരിപാലിക്കണം. കാലാവസ്ഥ വ്യതിയാനത്തെ തടയാന്‍ ഇത്തരം വനങ്ങള്‍ക്കു സാധിക്കുമെന്നാണ് കണ്ടെത്തല്‍.
Discussion about this post