തിരുവന്തപുരം: സംസ്ഥാനത്ത് കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അടിയന്തര മുന്‍കരുതലുകളെടുക്കാന്‍ നാളെ കലക്ടര്‍മാരുടെ യോഗം ചേരും.
2016-17 വര്‍ഷത്തെ വരള്‍ച്ചയുടെ അനുഭവം ഉള്‍ക്കൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. സംസ്ഥാനം ഏറ്റവും വരള്‍ച്ച നേരിട്ടത് രണ്ട് വര്‍ഷം മുന്‍പാണ് എന്നാല്‍ അതിന് സമാനമായ രീതിയിലുള്ള വരള്‍ച്ച ഇത്തവണ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അതിവേഗം നടപടി എടുക്കാന്‍ സര്‍ക്കാരുടെ നീക്കം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ ജില്ലാ കലക്ടര്‍മാരുടേയും യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ യോഗവും അതിന് ശേഷം വിളിക്കും. വരള്‍ച്ച് ഏറ്റവും കൂടുതല്‍ ബാധിക്കുന്നവരുടെ സ്ഥലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്.
അതിന് പുറമേ വന്യമൃഗങ്ങള്‍ക്കായി കുടിക്കാനുള്ള വെള്ളം പ്രത്യേക സംവിധാനം ഒരുക്കി എത്തിച്ച് തുടങ്ങിട്ടുണ്ട്. കടുത്ത ചൂടില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.