തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്‍ഫോ ക്ലിനിക്കിലെ ഡോ. നെല്‍സണ്‍ ജോസഫ് രംഗത്ത്. ഡിസ്ലെക്സിയ രോഗവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി തയാറാക്കിയ പ്രോജക്ടിനിടെ വിവാദ പ്രസ്താവന നടത്തിയതാണ് ഡോക്ടര്‍ രോഷാകുലനാകാനു
ള്ള കാരണം.
രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നതോ സോണിയ ഗാന്ധിയെ കളിയാക്കുന്നതോ നിങ്ങളുടെ ഇഷ്ടം. അതിന് അര്‍ഹിക്കുന്ന അവജ്ഞ നല്കി പുച്ഛിച്ച് തള്ളാന്‍ ജനങ്ങള്‍ക്കറിയാം… എന്നാല്‍ സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം ഒരു വിദ്യാര്‍ത്ഥി പറഞ്ഞുകൊണ്ടിരിക്കുമ്പൊ അവരെ പരിഹസിക്കുന്നതിനു തുല്യമുള്ള ‘ തമാശ ‘ പൊട്ടിക്കുന്ന നിങ്ങള്‍ എന്തു സന്ദേശമാണവര്‍ക്ക് നല്‍കുന്നതെന്ന് നെല്‍സണ്‍ ജോസഫ് ചോദിക്കുന്നു.
രാഷ്ട്രീയ എതിരാളിയെ അപമാനിക്കാനായി രോഗത്തെ പോലും ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുള്ള നാട്ടില്‍ പോളിയോ വാക്സിനേക്കാള്‍ പ്രാധാന്യം പ്രതിമയ്ക്കും മനുഷ്യനേക്കാള്‍ പ്രാധാന്യം പശുവിനുമുണ്ടാവുന്നതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
(Modi mocks dyslexia – English translation is given below)
ഇത് എന്തുതരം പ്രധാനമന്ത്രിയാണ്?
കുട്ടികളോട് സംവദിക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒരു കുട്ടി ഡിസ്ലെക്സിയ എന്ന പ്രശ്നത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു.
സ്റ്റുഡൻ്റ് : ” ബേസിക്കലി ഞങ്ങളുടെ ആശയം ഡിസ്ലെക്സിയ ബാധിച്ചവരുമായി ബന്ധപ്പെട്ടാണ്.. ഡിസ്ലെക്സിയ ഉള്ള കുഞ്ഞുങ്ങൾക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും…പക്ഷേ അവരുടെ ബുദ്ധിയും ക്രിയേറ്റിവിറ്റിയും വളരെ നല്ലതാണ്…താരേ സമീൻ പർ സിനിമയിലെ ദർശീലിൻ്റെ ക്യാരക്ടർ ക്രിയേറ്റിവിറ്റിയിൽ വളരെ നല്ലതായിരുന്നതുപോലെ…..”
ഇവിടെവച്ച് പ്രധാനമന്ത്രി ഇടയ്ക്ക് കയറുന്നു…..
പ്രധാനമന്ത്രി : ” പത്തുനാൽപ്പത് വയസുള്ള കുട്ടികൾക്കും കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാവുമോ?…”
കൂട്ടച്ചിരി മുഴങ്ങുന്നു…ഒരല്പം സമയം കഴിഞ്ഞ് കയ്യടിയും….
രാഹുൽ ഗാന്ധിയെ ആണ് ഉദ്ദേശിച്ചതെന്ന് മനസിലാകാഞ്ഞിട്ടോ കളിയാക്കിയതെന്ന് അറിയാഞ്ഞിട്ടോ ആ വിദ്യാർഥി ഗുണമുണ്ടാവുമെന്ന് പറയുന്നു…അതിനുശേഷം വിശദീകരിക്കാൻ തുടങ്ങുമ്പൊ അടുത്ത മറുപടി….
” ഓഹോ….അങ്ങനെയെങ്കിൽ അതുപോലത്തെ കുട്ടികളുടെ അമ്മ വളരെ സന്തോഷിക്കും….”
രാഹുൽ ഗാന്ധിയെ കളിയാക്കുന്നതോ സോണിയ ഗാന്ധിയെ കളിയാക്കുന്നതോ നിങ്ങളുടെ ഇഷ്ടം. അതിന് അർഹിക്കുന്ന അവജ്ഞ നൽകി പുച്ഛിച്ച് തള്ളാൻ ജനങ്ങൾക്കറിയാം
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാനുള്ള മാർഗം ഒരു വിദ്യാർത്ഥി പറഞ്ഞുകൊണ്ടിരിക്കുമ്പൊ അവരെ പരിഹസിക്കുന്നതിനു തുല്യമുള്ള ” തമാശ ” പൊട്ടിക്കുന്ന നിങ്ങൾ എന്തു സന്ദേശമാണവർക്ക് നൽകുന്നത്?
ഒരു ലേണിങ്ങ് ഡിസെബിലിറ്റിയെപ്പോലും രാഷ്ട്രീയ എതിരാളിയെ അപമാനിക്കാനായി ദുരുപയോഗിക്കുന്ന പ്രധാനമന്ത്രി ഇനി എവിടെവരെ തരം താഴുമെന്നാണ്? രാജ്യത്തെ പണക്കാർക്കു മാത്രം വേണ്ടിയല്ല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.
രോഗികൾക്കും പാവപ്പെട്ടവർക്കും കഴിവ് കുറഞ്ഞവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിക്കൂടിയാണ്.
അവരെ കളിയാക്കാനുള്ള ഒരു ഉപകരണമായി കാണുന്ന നേതാക്കളുള്ള നാട്ടിൽ പോളിയോ വാക്സിനെക്കാൾ പ്രാധാന്യം പ്രതിമയ്ക്കും മനുഷ്യനെക്കാൾ പ്രാധാന്യം പശുവിനുമുണ്ടാവുന്നതിൽ അദ്ഭുതമില്ല..
————————————————————————
What kind of PM is this?
While speaking to students around the country via video conference, a student was explaining about dyslexia to PM.
Basically, our idea is based on dyslexic people. Dyslexic children are those whose learning and writing pace is very slow. But they are very intelligent and creative, like we saw in Darsheel Safari’s character in Taare Zameen Par.”
PM interrupts the student before she completes her talk and asks “Will this scheme work for 40-50 years old children” which was followed by his laughing and a while later the audience too join.
Apparently he didn’t stop here. Probably not understanding what he really meant, the student tried to continue. Once again interrupting her, he said, “Then the mothers of these children will be very happy.”. Once again it was followed by another round of laughter.
Mr PM, making fun of Rahul Gandhi and Sonia Gandhi is your business. As common public, we have no interest in it.
But when a student tries to explain about the methods to help a community to overcome their disability, you should at least listen first. Instead, if you are cracking jokes about them, which is equivalent to mocking them and the student, then what kind of message are you sending across?
If you are mocking even a learning disability, then how low can you stoop. PM, you are elected to represent everyone. Not only the rich, but also the suffering, the poor and the people with different abilities.
There is no wonder how statues gets priority over vaccines and cow over man…
Discussion about this post