പത്തനംതിട്ട: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വിലക്ക് അവസാനിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 23 ദിവസം സുരേന്ദ്രന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതിനു ശേഷം സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി മൂന്ന് മാസം പത്തനംതിട്ടയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
Discussion about this post