തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതീക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്നേയ്ക്കും. പ്രഖ്യാപനത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ മറ്റും പ്രചരിക്കുന്നതിനു പിന്നാലെയാണ് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിടുന്നത്.
ബജറ്റു പ്രഖ്യാപനം നടപ്പിലാക്കാനുള്ള നിയമ വഴികള്‍ പുരോഗമിക്കുകയാണെന്നും ഏപ്രില്‍ മാസത്തോടെ ഇതു പ്രാബല്യത്തില്‍ വരുമെന്നും നോര്‍ക്ക റൂട്സ് സിഇഒ ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു. ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്നായിരുന്നു ധനകാര്യമന്ത്രി തോമസ് ഐസക് ആണ് 2019 ലെ ബജറ്റില്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപനം പൊള്ളയായിരുന്നുവെന്ന തരത്തില്‍ ചില സമൂഹ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് അടിസ്ഥാന രഹിതമാണെന്നും നോര്‍ക്ക വ്യക്തമാക്കി. പദ്ധതി ഏപ്രിലില്‍ മാസം മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നു നോര്‍ക്ക റൂട്സ് പ്രസ്താവനയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്.
Discussion about this post