കുളത്തൂപ്പുഴ: പോക്സോ കേസില്‍ പ്രതിയായ പ്രഥമാധ്യാപകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ മുഹമ്മദ് ബുസിരിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആര്യങ്കാവില്‍ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എല്‍പി സ്കൂള്‍ പ്രഥമാധ്യാപകനായ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പ്രതിയായ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.