ഇടുക്കി: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യയുടെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. ആറിന് മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ അടുത്തിടെമാത്രം 6 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്. ഇവരില്‍ പലരും ആത്മഹത്യയുടെ വക്കിലായ സാഹചര്യത്തില്‍ എന്ത് പരിഹാരം കണ്ടെത്താനാകും എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.
കാര്‍ഷിക കടങ്ങള്‍ മാത്രമല്ല കൃഷി അനുബന്ധമായി എടുത്ത കടങ്ങളും ഉണ്ട്. ഇത്തരം കടങ്ങള്‍ക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കാന്‍ ബാങ്കുകള്‍ മുതിരുന്ന സാഹചര്യവുമുണ്ട്. ഇത് പ്രത്യേകം വിലയിരുത്തും. മാത്രമല്ല സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് പ്രതിനിഥികളെ കാണും.
Discussion about this post